Post Category
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ വിവിധ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന് ഇന്റര്‍വ്യൂ 18, 19, 20 തീയതികളില്‍ രാവിലെ 11 ന് നടത്തും. 18 ന് സംസ്‌കൃതം, 19 ന് കൊമേഴ്‌സ്, 20 ന് ഫിലോസഫി എന്നീ ക്രമത്തിലാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനത്തീയതി, മുന്‍പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്റ്റര്‍ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം ഹാജരാകണം.
പി.എന്‍.എക്‌സ്.2341/18
date
- Log in to post comments