അഞ്ചാം ക്ലാസ്സ് പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്‍റെ കീഴില്‍ ജില്ലയില്‍ വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിലെ മോഡല്‍ റസിഡന്‍ഷ്യന്‍സി സ്കൂളില്‍ ഈ അദ്ധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. മറ്റു വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നല്‍കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് താമസം, ഭക്ഷണം, പുസ്തകം, യൂണിഫോം എന്നിവ സൗജന്യമാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് 23 നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ എം ആര്‍ എസ്സിലോ കോര്‍പ്പറേഷന്‍/ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടണം. ഫോണ്‍ : 0487-2360381, 04884-232185, 235356.
- Log in to post comments