Skip to main content

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക്  ഇന്നു പ്രൗഢഗംഭീര തുടക്കം

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ജില്ലാതല വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ന് (ശനി) തുടക്കമാകും. ഇന്നുമുതല്‍ മെയ് 26 വരെ നീളുന്ന ആഘോഷപരിപാടികള്‍ തേക്കിന്‍കാട്മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. څശരിയായ ദിശയില്‍ നമ്മുടെ സര്‍ക്കാര്‍چ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ സംഘാടകര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക്റിലേഷന്‍സ് വകുപ്പ്, ജില്ലാഭരണകൂടം, ജില്ലാ പഞ്ചായത്ത്, തൃശൂര്‍ കോര്‍പ്പറേഷന്‍, ഇതര വകുപ്പുളാണ്. വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ څസമഗ്രچ ഉല്പന്ന വിപണനമേള, വികസന സെമിനാറുകള്‍, കലാപരിപാടികള്‍, നാലുമിഷനുകളുടെ കാന്‍വാസ് രചന, ഊരുതാളം ട്രൈബല്‍ ഫെസ്റ്റ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.  
ഇന്ന് (ശനി) വൈകീട്ട് മൂന്നിന് തൃശൂര്‍ സി.എം.എസ് സ്കൂള്‍ പരിസരത്തുനിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. വിവിധ രംഗങ്ങളിലെ ആയിരക്കണക്കിനു പേര്‍ പങ്കാളികളാവുന്ന ഘോഷയാത്രയില്‍ ചെണ്ടമേളം, പഞ്ചവാദ്യം, വിവിധ ഫ്ളാട്ടുകള്‍, റോളര്‍ സ്കേറ്റിങ്ങ്, പൊയ്ക്കാല്‍ കുതിരകള്‍ എന്നിവ മിഴിവേകും. തുടര്‍ന്ന് വിദ്യാര്‍ത്ഥി കോര്‍ണറില്‍ സമാപിക്കുന്ന ഘോഷയാത്രയ്ക്കു ശേഷം നാലുമണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ക്കു തുടക്കമാകും. വ്യവ സായ- വാണിജ്യ-കായിക-യുവജനകാര്യവകുപ്പുമന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പുമന്ത്രി അഡ്വ. വി. എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് 150 ലേറെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുള്ള ഉല്പന്ന-വിപണന-പ്രദര്‍ശനമേളയായ څസമഗ്രچ വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 
    കോര്‍പ്പറേഷന്‍മേയര്‍ അജിത ജയരാജന്‍, എം.പിമാരായ സി.എന്‍.ജയദേവന്‍, ഡോ.പി.കെ. ബിജു, ഇന്നസെന്‍റ്, സി.പി.നാരായണന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. എം.എല്‍.എ.മാരായ ബി.ഡി.ദേവസി, കെ.വി.അബ്ദുള്‍ഖാദര്‍, മുരളി പെരുനെല്ലി, ഗീതാഗോപി, പ്രൊഫ. കെ.യു. അരുണന്‍, ഇ.ടി.ടൈസണ്‍ മാസ്റ്റര്‍, അഡ്വ.കെ.രാജന്‍, യു.ആര്‍.പ്രദീപ്, അനില്‍ അക്കര, അഡ്വ. വി.ആര്‍.സുനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് എന്നിവര്‍ വിശിഷ്ടസാന്നിധ്യം വഹിക്കും. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബീനമുരളി, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ.എം.കെ.മുകുന്ദന്‍, എം.എസ്.സമ്പൂര്‍ണ്ണ, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ.സുദര്‍ശന്‍, സാഹിത്യഅക്കാദമി പ്രസിഡണ്ട് വൈശാഖന്‍, കേരളസംഗീത നാടകഅക്കാദമി പ്രസിഡണ്ട് കെ.പി.എ.സി ലളിത, കേരള ലളിതകലാഅക്കാദമി  പ്രസിഡണ്ട് നേമം പുഷ്പരാജ്, കേരള ചലച്ചിത്രഅക്കാദമി
    പ്രസിഡണ്ട് കമല്‍, തൃശൂര്‍ മേഖലാ ഐ ജി എം. ആര്‍ അജിത്കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാല വൈസ്ചാന്‍സലര്‍  ഡോ ആര്‍. ചന്ദ്രബാബു, കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.കെ.സി നായര്‍, കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ടി.കെ.നാരായണന്‍, എ.ഡി.എം. സി.ലതിക, സബ് കളക്ടര്‍ ഡോ.രേണുരാജ്, ഐ. ആന്‍റ് പി.ആര്‍.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.കെ. സതീശന്‍, കലാസാംസ്കാരിക പ്രവര്‍ത്തകരായ വിദ്യാധരന്‍ മാസ്റ്റര്‍, പാര്‍വ്വതി പവനന്‍, വി.കെ.ശ്രീരാമന്‍, സി.രാവുണ്ണി, ഡോ.എന്‍.ആര്‍ ഗ്രാമപ്രകാശ്, ടി.ഡി. രാമകൃഷ്ണന്‍, ലളിത ലെനിന്‍, ജയരാജ് വാര്യര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാകളക്ടര്‍ ഡോ.എ. കൗശിഗന്‍ സ്വാഗതവും ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍.സന്തോഷ് നന്ദിയും പറയും. 
    തുടര്‍ന്ന് വൈകീട്ട് ആറിന് ഇതേവേദിയില്‍ കുടുംബശ്രീ ബാലസഭയുടെ തായ്ക്വോണ്ടോ പ്രദര്‍ശനം, അഞ്ജലി ഉണ്ണികൃഷ്ണന്‍റെ ക്ലാസിക് ഡാന്‍സ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍-ബാലവേദിയുടെ നാടകം څസ്മൃതിമണ്ഡപങ്ങളിലേക്കൊരുയാത്രچ എന്നിവയും അരങ്ങേറും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി  വിവിധ ദിവസങ്ങളില്‍ വിദ്യാഭ്യാസ സെമിനാര്‍, കാര്‍ഷിക സെമിനാര്‍, സാഹിത്യസെമിനാര്‍, വ്യവസായ സെമിനാര്‍ എന്നിവയും നടക്കും. 

date