Skip to main content

നൂറു ദിന കർമ്മ പദ്ധതി: ജില്ലയിലെ സ്കൂളുകളിൽ 17.5 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

 

സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ  ഉൾപ്പെട്ടിട്ടുള്ള ജില്ലയിലെ 18 സ്കൂളുകളുടെ കെട്ടിടോദ്ഘാടനം, നവീകരിച്ച ലാബ്‌ പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടൽ എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സപ്തംബർ 14 ചൊവാഴ്ച വൈകിട്ട് 3.30ന് ഓൺലൈനായാണ് പരിപാടി. ജില്ലയിലെ 10 മണ്ഡലങ്ങളിലെ 18 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വേണ്ടി 17.75 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്. ഇതിൽ 3.75കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

 രണ്ടേകാൽ കോടി രൂപ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിച്ച ധർമ്മടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് ഗവ. എച്ച് എസ് എസ്ന്റെ കെട്ടിടോദ്ഘാടനം, ഒന്നരക്കോടി  രൂപ ചെലവിട്ട് നവീകരിച്ച തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ് എസ്, ജി വി എച്ച് എസ് എസ് ചിറക്കര , ജി എച്ച് എസ് എസ് പ്രാപ്പൊയിൽ എന്നീ സ്കൂളുകളിലെ ലാബുകളുടെ ഉദ്ഘാടനവും കിഫ്‌ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വീതം ചെലവഴിച്ച് നിർമ്മിക്കുന്ന ജി എച്ച് എസ് എസ് തടിക്കടവ്, എ കെ എസ് ജി എച്ച് എസ് എസ് മലപ്പട്ടം, ജി എച്ച് എസ് രയരോം, ജി വി എച്ച് എസ് എസ് കാർത്തികപുരം, ജി എച്ച് എസ് എസ് നെടുങ്ങോം, ജി എച്ച് എസ് കണിയഞ്ചാൽ, ഗവ ടൗൺ എച്ച് എസ് കണ്ണൂർ, ജി എച്ച് എസ് കോട്ടയം മലബാർ, ജി എം യു പി എസ് കാട്ടാമ്പള്ളി, ജി എച്ച് എസ് എസ് അരോളി, ജി എച്ച് എസ് എസ് പെരിങ്ങോം, ജി ഡബ്ല്യൂ എച്ച് എസ് എസ് ചെറുകുന്ന്, ജി എച്ച് എസ് എസ് വടക്കുമ്പാട്,

ഒരു കോടി രൂപ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിക്കുന്ന ജി യു പി എസ് ചെട്ടിയാംപറമ്പ് എന്നീ സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടലുമാണ് നടക്കുക. തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികളിൽ തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കും. എം എൽ എ മാരായ എ എൻ ഷംസീർ, ടി ഐ മധുസൂദനൻ, അഡ്വ. സജീവ് ജോസഫ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, എം വിജിൻ, അഡ്വ. സണ്ണി ജോസഫ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ വിവിധ മണ്ഡലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും

date