Skip to main content
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വികസന വാർത്താ ബുള്ളറ്റിൻ കണ്ണൂർ ഗസറ്റ് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പ്രകാശനം  ചെയ്യുന്നു

കണ്ണൂര്‍ ഗസറ്റ്  ന്യൂസ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ വികസന വാര്‍ത്താ ബുള്ളറ്റിന്‍ കണ്ണൂര്‍ ഗസറ്റ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖരന്‍ ഏറ്റ് വാങ്ങി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു.  ജില്ലയിലെ പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍, ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍, പൊതുജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് പ്രതിമാസ ബുള്ളറ്റിന്‍. സര്‍ക്കാരിന്റെ വികസന നയപരിപാടികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസി. കലക്ടര്‍ മുഹമ്മദ് ഷഫീഖ്, എ ഡി എം കെ കെ ദിവാകരന്‍, ഐപിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ബിജു എന്നിവര്‍ പങ്കെടുത്തു.

date