Skip to main content

നൂറു ദിന കര്‍മ്മ പദ്ധതി: ജില്ലയിലെ സ്‌കൂളുകളില്‍ 17.5 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ 18 സ്‌കൂളുകളുടെ കെട്ടിടോദ്ഘാടനം, നവീകരിച്ച ലാബ് പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ എന്നിവ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സപ്തംബര്‍ 14 ചൊവാഴ്ച വൈകിട്ട് 3.30ന് ഓണ്‍ലൈനായാണ് പരിപാടി. ജില്ലയിലെ 10 മണ്ഡലങ്ങളിലെ 18 സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വേണ്ടി 17.75 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 3.75കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

രണ്ടേകാല്‍ കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ധര്‍മ്മടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട് ഗവ. എച്ച് എസ് എസ്‌ന്റെ കെട്ടിടോദ്ഘാടനം, ഒന്നരക്കോടി  രൂപ ചെലവിട്ട് നവീകരിച്ച തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ജി എച്ച് എസ് എസ്, ജി വി എച്ച് എസ് എസ് ചിറക്കര, ജി എച്ച് എസ് എസ് പ്രാപ്പൊയില്‍ എന്നീ സ്‌കൂളുകളിലെ ലാബുകളുടെ ഉദ്ഘാടനവും കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ വീതം ചെലവഴിച്ച് നിര്‍മ്മിക്കുന്ന ജി എച്ച് എസ് എസ് തടിക്കടവ്, എ കെ എസ് ജി എച്ച് എസ് എസ് മലപ്പട്ടം, ജി എച്ച് എസ് രയരോം, ജി വി എച്ച് എസ് എസ് കാര്‍ത്തികപുരം, ജി എച്ച് എസ് എസ് നെടുങ്ങോം, ജി എച്ച് എസ് കണിയഞ്ചാല്‍, ഗവ ടൗണ്‍ എച്ച് എസ് കണ്ണൂര്‍, ജി എച്ച് എസ് കോട്ടയം മലബാര്‍, ജി എം യു പി എസ് കാട്ടാമ്പള്ളി, ജി എച്ച് എസ് എസ് അരോളി, ജി എച്ച് എസ് എസ് പെരിങ്ങോം, ജി ഡബ്ല്യൂ എച്ച് എസ് എസ് ചെറുകുന്ന്, ജി യു പി എസ് ചെട്ടിയാംപറമ്പ്, ജി എച്ച് എസ് എസ് വടക്കുമ്പാട് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലുമാണ് നടക്കുക. തളിപ്പറമ്പ് മണ്ഡലത്തിലെ പരിപാടികളില്‍ തദ്ദേശ സ്വയംഭരണ എക്‌സ്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കും. എം എല്‍ എ മാരായ എ എന്‍ ഷംസീര്‍, ടി ഐ മധുസൂദനന്‍, അഡ്വ. സജീവ് ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ പി മോഹനന്‍, കെ വി സുമേഷ്, എം വിജിന്‍, അഡ്വ. സണ്ണി ജോസഫ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കും

date