നിറവ് 2018 സംഘടിപ്പിച്ചു
വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളില്‍ ഐ.എ.വൈ, പി.എം.എ.വൈ,ലൈഫ് , എന്നീ പദ്ധതികളിലായി ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍കൈമാറ്റവും സൗജന്യഗ്യാസ് കണക്ഷന്‍ വിതരണവും നടന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 19322025 രൂപ പദ്ധതിക്കായി ചെലവഴിച്ചു. പി.എം.എ.വൈ യില്‍ 64 വീടുകള്‍ക്ക് അനുമതി ലഭിച്ചതില്‍ 54 എണ്ണം പൂര്‍ത്തിയായി.ലൈഫ് പദ്ധതി പ്രകാരം 66 കുടുംബങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും 10 വീടുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും, ഐ.എ.വൈ യില്‍ 17 വീടുകളുമായി 81 വീടുകളുടെ താക്കോലുകളും, 5 കിലോ അരി, കലം എന്നിവയടങ്ങിയ കിറ്റുമാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. വെള്ളാംങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി എം എല്‍ എ അഡ്വ.വി ആര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു ബ്ലോക്ക് പ്രസിഡന്‍റ് ഷാജി നക്കര അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വല്‍സലബാബു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി എ നദീര്‍, ഇന്ദിര തിലകന്‍, വര്‍ഷ രാജേഷ്, കെ.സി ബിജു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments