Post Category
അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേഷന്‍ തസ്തികയില്‍ 179 ദിവസത്തേക്ക് പ്രതിമാസം 23,000 രൂപ വേതനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിഎസ്ഡബ്ലയു ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഡിഗ്രി/ഡിപ്ലോമ) എന്നിവയാണ് യോഗ്യത. അപേക്ഷാ ഫോറവും നോട്ടിഫിക്കേഷനും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജില്ലാ കോടതി നോട്ടീസ് ബോര്‍ഡിലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30 നു മുന്‍പ് ചെയര്‍മാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോര്‍ട്ട് കോംപ്ലക്‌സ്, മുട്ടം പി ഒ. തൊടുപുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments