Skip to main content

രജനിക്കും കുടുംബത്തിനും ഇനി വീട് പുതുക്കിപണിയാം

മാനന്തേരി തയ്യില്‍ വീട്ടില്‍ രജനിക്കും ഭര്‍ത്താവ് മനോജിനും ഇനി ആശ്വസിക്കാം. പട്ടയം കിട്ടിയതിന്റെ സന്തോഷത്തിലാണിവര്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി തലശ്ശേരി താലൂക്കില്‍ നടന്ന പട്ടയമേളയിലാണ് ഇവരുടെ ദീര്‍ഘകാലത്തെ ആഗ്രഹം സഫലമായത്.

വീട് പുതുക്കിപ്പണിയുന്നതിനായി വായ്പക്ക് അപേക്ഷിച്ചപ്പോഴാണ് ഭൂമിക്ക് പട്ടയമില്ലെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. രജനിയുടെ അമ്മയുടെ ഓഹരിയില്‍ നിന്നും ലഭിച്ച 13 സെന്റ് സ്ഥലത്ത് 25 വര്‍ഷം മുന്‍പാണ് ഇവര്‍ കട്ടക്കൊണ്ട് ചെറിയ വീട് വെച്ചത്. തങ്ങളാലാവും വിധം വീടിന്റെ പണി പൂര്‍ത്തിയാക്കി താമസം തുടങ്ങി. നാല് വര്‍ഷം മുമ്പാണ്  വീട് പുതുക്കി പണിയാന്‍ വായ്പക്ക് അപേക്ഷിച്ചത്. തുടര്‍ന്ന് വില്ലേജ് ഓഫീസില്‍ പട്ടയം അനുവദിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ നടപടികള്‍ വേഗത്തിലാക്കി കൂത്തുപറമ്പ് നടന്ന തലശ്ശേരി താലൂക്ക്് പട്ടയമേളയില്‍ കുടുംബത്തിന് പട്ടയം നല്‍കി. പട്ടയം ലഭിച്ചതോടെ എത്രയും വേഗം വീട് പുതുക്കി പണിയാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
 

date