Skip to main content

കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്യും

ജില്ലാ പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലും സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലും ജൈവപച്ചക്കറി കൃഷിചെയ്യുന്നതിന് ഗ്രോബാഗുകള്‍ നല്‍കിയ ഓഫീസുകള്‍ക്ക് ജലസേചനത്തിനുള്ള ഉപകരണങ്ങളുടെ വിതരണം നവംബര്‍ നാലിന്  രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി.  ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പച്ചക്കറി കൃഷി ചെയ്യുന്നതിനാവശ്യമായ സ്‌പ്രെയര്‍, ഗാര്‍ഡന്‍ ഫോര്‍ക്ക്, നനയ്ക്കുന്നതിനുളള റോസ് കാന്‍, ഡ്രിപ്പ്കിറ്റ് എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്യുക.  
രണ്ടാംഘട്ട കൃഷിക്കാവശ്യമായ ജൈവ വളങ്ങള്‍,  പച്ചക്കറി തൈകള്‍, പുതിയ ഗ്രോബാഗുകള്‍ എന്നിവയും ആവശ്യമുളള ഓഫീസുകള്‍ക്ക് അനുവദിക്കുന്നതാണ്.   താല്‍പ്പര്യമുളളവര്‍ നവംബര്‍ അഞ്ചിനകം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (വൈ.പി) യെ  അറിയിക്കണം.

 

date