Skip to main content

ഔഷധസസ്യ ഉദ്യാനങ്ങള്‍ ഒരുക്കി ആയുഷ്  ഡിസ്‌പെന്‍സറികള്‍ മികവിലേക്ക്

 

 

കൊച്ചി: ഹരിത കേരളം മിഷനും ആയുഷ് മിഷനും സംയുക്തമായി  ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് ആയുര്‍വേദ ഹോമിയോ ഡിസ്‌പെന്‍സറികളില്‍  തയ്യാറാക്കിയ  ഔഷധസസ്യ  ഉദ്യാനങ്ങള്‍ ഇന്ന് നാടിന് സമര്‍പ്പിച്ചു.നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള ആയുഷ്മാന്‍ ഭാരത്  ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്ററിന്റെ   ഭാഗമായാണ് ഔഷധ ഉദ്യാനം ഒരുക്കിയത്.

ജില്ലയിലെ തെരഞ്ഞെടുത്ത ആയുര്‍വേദ ഡിസ്‌പെന്‍സറികളായ എളംകുന്നപ്പുഴ, എടവനക്കാട്, തൃക്കാക്കര, ഹോമിയോ ഡിസ്‌പെന്‍സറികളായ മരട്, മോനപ്പള്ളി എന്നിവിടങ്ങളിലാണ് ഈ ഔഷധസസ്യ  ഉദ്യാനത്തിന്റെ ഉത്ഘാടനം  നടന്നത്.

നെല്ലി,അശ്വഗന്ധ,കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത് , മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തിള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി ,കരിനൊച്ചി, ആടലോടകം , ദശപുഷ്പങ്ങള്‍ തുടങ്ങി വിവിധയിനം ഔഷധ സസ്യങ്ങളെ ജനങ്ങള്‍ക്ക് പരിചയപ്പെടാന്‍ കഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. മാത്രമല്ല ഓരോ ഔഷധ സസ്യങ്ങളുടെയും ശാസ്ത്രനാമം, ഉപയോഗക്രമം തുടങ്ങിയവയും  രേഖപ്പെടുത്തിയ വിവരങ്ങളും ഓരോ ചെടിയോടൊപ്പവും ഉണ്ട്. ഹരിത കര്‍മ്മ സേനാംഗങ്ങളും ഇതിന് സഹായവുമായി രംഗത്തുണ്ട്. തുടര്‍ പരിപാലനത്തിന് ഓരോ ഡിസ്‌പെന്‍സറിയിലും പ്രത്യേക കമ്മറ്റി രൂപീകരിച്ച് ഒരു ഉദ്യോഗസ്ഥനെ പ്രത്യേകം  ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

മരട് നഗരസഭ സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഔഷധ സസ്യ ഉദ്യാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  തൃപ്പൂണിത്തുറ എംഎല്‍എ  കെ ബാബു നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍  ആന്റണി ആശാംപറമ്പില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ലീന റാണി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍സ്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

 

തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഔഷധ ഉദ്യാനം  കുന്നത്തുനാട്   പി വിശ്രീനിജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെപ്രകാശന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ലീന റാണി,വാര്‍ഡ് മെമ്പര്‍മാര്‍,ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തൃക്കാക്കര  നഗരസഭ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ ഔഷധസസ്യ ഉദ്യാനം ചെയര്‍ പേഴ്‌സണ്‍  അജിത തങ്കപ്പന്‍  നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ആശംസ അറിയിച്ചു. ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍സ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

എളംകുന്നപ്പുഴ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ഔഷധസസ്യ  ഉദ്യാനം പഞ്ചായത്ത് വൈസ്  പ്രസിഡന്റ്  സിനോജ് കുമാര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു .

 

എടവനക്കാട് ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഔഷധ സസ്യ ഉദ്യാനത്തിന്റെ ഉത്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   അസീന  അബ്ദുള്‍ സലാം   നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍, ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.നൗഷാദ് എം എസ് ,ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

date