Skip to main content

ആനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിലും വിഷ്വല്‍ ഇഫക്ട്‌സിലും പരിശീലനം

സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ്, സൈബര്‍ശ്രീ സെന്ററില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിലും വിഷ്വല്‍ ഇഫക്ട്‌സിലും പരിശീലനം നല്‍കുന്നു. 20-നും 26-നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പരിശീലന കാലാവധി ആറു മാസമാണ്. ബി.എഫ്.എ/ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/മൂന്നു വര്‍ഷത്തെ ഡിപ്ലോമ പാസ്സായവര്‍ക്കും എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 4000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപകര്‍പ്പും പൂരിപ്പിച്ച അപേക്ഷയും സഹിതം ര്യയലൃൃെശൃേമശിശിഴ@ഴാമശഹ.രീാ എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ അയക്കുന്നതോടൊപ്പം സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ ടി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍  നവംബര്‍ 10 ന് നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്‍തുമാണ്. വിശദവിവരങ്ങളും അപേക്ഷാഫോറവും ംംം.ര്യയലൃൃെശ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 04712323949

 

date