Skip to main content

ഒ.ബി.സി. വിഭാഗത്തിനുള്ള വായ്പ പദ്ധതികള്‍; വരുമാന പരിധി മൂന്നു ലക്ഷമാക്കി 

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന  വിവിധ വായ്പ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1.20 ലക്ഷം രൂപയില്‍ നിന്ന് മൂന്നു ലക്ഷമാക്കി.  ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏഴു ശതമാനം വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ സ്വയം തൊഴില്‍ വായ്പയും 3.50 മുതല്‍ നാലു ശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും ലഭിക്കും.  75 ശതമാനം ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം പലിശ നിരക്കില്‍ രണ്ടു കോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും.  പ്രവാസികള്‍ക്ക് റീടേണ്‍ പദ്ധതിയിലൂടെ മൂന്നു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന വായ്പക്കും പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് പദ്ധതിയിലൂടെ രണ്ടു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്ന വായ്പയും ലഭിക്കും.  20 ലക്ഷം രൂപ വരെ ആറു മുതല്‍ ഏഴു ശതമാനം വരെ പലിശ നിരക്കാണ് അനുവദിക്കുക.  അപേക്ഷ ഫോറം ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ ലഭിക്കും.  വിശദവിവരങ്ങള്‍ക്ക് www.ksbcdc.com സന്ദര്‍ശിക്കുക.  
(പി.ആര്‍.പി 1634/2018)

 

date