Post Category
അറ്റന്‍ഡന്‍റ് കം ഡ്രൈവര്‍
ജില്ലയിലെ ഏഴ് ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനത്തിനായി നിയമിച്ചിട്ടുള്ള വെറ്ററിനറി സര്‍ജډാരെ സഹായിക്കുന്നതിന് അറ്റന്‍ഡന്‍റ് കം ഡ്രൈവര്‍ തസ്തികയി ല്‍ 179 ദിവസത്തേക്ക് ജോലി ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 20ന് രാവിലെ 11ന് മിനി സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് സേവന സമയം. പ്രതിദിനം 350 രൂപ വേതനം ലഭിക്കും. കോന്നി, വടശേരിക്കര, പുല്ലാട്, കൊടുമണ്‍, മല്ലപ്പള്ളി വെറ്ററിനറി ഹോസ്പിറ്റലുകള്‍, ഇലന്തൂര്‍, തട്ട വെറ്ററിനറി ഡിസ്പെന്‍സറികള്‍ എന്നീ സ്ഥാപനങ്ങളുടെ പരിസരങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
(പിഎന്‍പി 1509/18)
date
- Log in to post comments