Post Category
രാത്രികാല മൃഗചികിത്സാ സേവനം
ഇലന്തൂര്‍ ബ്ലോക്കില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് വെറ്ററിനറി സര്‍ജനെ നിയമിച്ചിട്ടുള്ളതായി ഇലന്തൂര്‍ വെറ്ററിനറി സര്ജന് അറിയിച്ചു. മല്ലപ്പുഴശേരി, നാരങ്ങാനം, ചെന്നീര്‍ക്കര, ഇലന്തൂര്‍, മെഴുവേലി, ഓമല്ലൂര്‍ എന്നീ വെറ്ററിനറി ഡിസ്പെന്‍സറികളുടെ പരിധിയിലും കോഴഞ്ചേരി മൃഗാശുപത്രിയുടെ പരിധിയിലുമുള്ള കര്‍ഷകര്‍ക്ക് ഇതിന്റെ സേവനം ലഭിക്കും. ഫോണ്‍: 8547049358.
(പിഎന്‍പി 1508/18)
date
- Log in to post comments