Skip to main content

കൗണ്‍സിലിങ് സൈക്കോളജിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ആറ് മാസമാണ് കാലാവധി.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരം, നന്ദാവനം എസ്.ആര്‍.സി. ഓഫീസില്‍ നിന്ന് ലഭിക്കും.  തപാലില്‍ വേണ്ടവര്‍ എസ്.ആര്‍.സി. ഡയറക്ടറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 250 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഈ മാസം 30 ന് മുന്‍പ് അപേക്ഷിക്കുക.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.src.kerala.gov.in / www.srccc.in ഫോണ്‍: 082811 23941, 8156977040.
(പി.ആര്‍.പി 1648/2018)

date