Post Category
അപേക്ഷാ തീയതി നീട്ടി
പാണ്ടിക്കാട് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഡ്രാഫറ്റ്‌സ്മാന്‍ സിവില്‍ (മെട്രിക്ക്) ട്രേഡിലേക്ക് 2021-22 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 20 വൈകീട്ട് അഞ്ച് വരെ നീട്ടി. താത്പര്യമുള്ളവര്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് എസ്.എസ്.എല്‍.സി, പ്ലസ്ടു, സര്‍ട്ടിഫിക്കറ്റുകള്‍ പി.ഡി.എഫ് ഫയലായി www.scdd.kerala.gov.in ല്‍ ഐ.ടി.ഐ അഡ്മിഷന്‍ 2021 എന്ന ലിങ്കില്‍ അപ് ലോഡ് ചെയ്യണം. അപേക്ഷാ ഫോം വെബ്‌സൈറ്റില്‍ ലഭിക്കും. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതി വിഭാഗക്കാര്‍ക്കും 10 ശതമാനം പട്ടികവര്‍ഗം, 10 ശതമാനം മറ്റു വിഭാഗകാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഫോണ്‍: 9496878572, 7306274282.
date
- Log in to post comments