Post Category
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ് ഇന്ന് (ജൂണ്‍ 13)
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ഇന്ന് (ജൂണ്‍ 13) രാവിലെ 11 ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖില കേരള പണ്ഡിതര്‍ മഹാജന സഭയുടെ നിവേദനം, പ്രത്യേക സംവരണം ആവശ്യപ്പെട്ടുള്ള കേരള വീരശൈവ (ജംഗം) സഭയുടെ നിവേദനം, മലബാര്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ ബോയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്ന വിഷയം എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, അംഗങ്ങളായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.2350/18
date
- Log in to post comments