Skip to main content

പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷിക്കാം 

 

    പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കണ്ണാടി ഗവ. പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ (പെണ്‍), പാലക്കാട് ഗവ. പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ (ആണ്‍) എന്നിവിടങ്ങളില്‍ 2018 - 19 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഗവ./ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികജാതി-വര്‍ഗ-ഒ.ഇ.സി.-ഒ.ബി.സി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടി 15 ദിവസത്തിനകം ജാതി, വരുമാനം, നേറ്റിവിറ്റി, വിദ്യാഭ്യാസ യോഗ്യത, അവസാന പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍, ബ്ലോക്ക്/നഗരസഭ/ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷാ ഫോം ലഭിക്കും. ഫോണ്‍ : 0491 2505005 

date