Skip to main content

ഡാറ്റ എന്‍ട്രി ഒഴിവ് : അപേക്ഷ ക്ഷണിച്ചു

ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബിരുദം, ഗവ. അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്, കംപ്യൂട്ടര്‍ വേഡ് പ്രൊസസ്സിങ് പരിജ്ഞാനം എന്നിവയാണ് യോഗ്യതകള്‍. പി.ജി ഡിഗ്രിയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 18നും 50നും ഇടയില്‍. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.  പ്രതിമാസം 19000 രൂപ വേതനം ലഭിക്കും.  അപേക്ഷ, ബയോഡേറ്റാ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ജനന തീയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 13നകം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം, പിന്‍-676505 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0483-2735324.

 

date