Post Category
കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ പഠിച്ച 2018 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ആദ്യ ചാന്‍സില്‍ ഉത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവാര്‍ഡിനായി നിശ്ചിത ഫോറത്തില്‍ ജൂലൈ 10ന് മുമ്പ് ഇടുക്കി വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അഎയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ അവാര്‍ഡിന് അര്‍ഹരല്ല. അപേക്ഷകര്‍ക്ക് അംശാദായ കുടിശിക ഉണ്ടായിരിക്കരുത്. ഡിജിറ്റൈസേഷന്‍ നടപടികള്‍ നിര്‍ബന്ധമായും പൂര്‍ത്തീകരിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം. ഫോ 04862 235732.
date
- Log in to post comments