Post Category
തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
സംസ്ഥാന സാക്ഷരതാമിഷൻ ഹയർസെക്കണ്ടറി തുല്യതാ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എം.ടി.പി.റാഫിയ ഉൾപ്പെടെയുള്ളവരെ ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർപേഴ്‌സൻ അഡ്വ. എസ്.എൻ. സരിത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ഷിനോജ് ചാക്കോ, ഗീതാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം സജിത്ത്, കെ. രാഘവൻ, കലാഭവൻ രാജു, എ.വി. രാജേഷ്, കെ.പി. അനിൽകുമാർ, ആയിഷ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാർ സ്വാഗതവും ജില്ലാ കോ-ഓർഡിനേറ്റർ ടി.വി. ശ്രീജൻ നന്ദിയും പറഞ്ഞു. വിദ്യാകേന്ദ്രങ്ങൾ, പഞ്ചായത്ത,് ബ്ലോക്ക് മുൻസിപ്പൽ തലങ്ങളിലും അനുമോദന ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു.
date
- Log in to post comments