എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം - ഡിഎംഒ
ജില്ലയില്‍ എലിപ്പനി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ആറډുള, പുറമറ്റം പഞ്ചായത്തുകളിലാണ് കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കെട്ടിനി ല്‍ക്കുന്ന ജലത്തില്‍ എലിമൂത്രത്തിലൂടെ രോഗാണു വ്യാപിക്കും. ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നവരുടെ കൈകാലുകളിലെ മുറിവ്, പോറല്‍, വിരലുകള്‍ക്കിടയിലും കണ്ണിലുമുള്ള നേര്‍ത്ത ചര്‍മ്മം എന്നിവിടങ്ങളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കാം. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തേടിയില്ലെങ്കില്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തലച്ചോറ് എന്നിവയെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. പനി, പേശിവേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ചുമയും നെഞ്ചുവേദനയും മഞ്ഞപ്പിത്തവും ഇതിന്‍റെ ലക്ഷണങ്ങളാവാറുണ്ട്. ജലവുമായി സമ്പ ര്‍ക്കത്തില്‍ വരുന്ന തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ജോലിക്കിറങ്ങുന്നതിന് ഒരു ദിവസം മുമ്പേ രോഗപ്രതിരോധത്തിനായുള്ള ഡോക്സീസൈക്ലീന്‍ ഗുളിക കഴിക്കണം. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ഇത് ലഭിക്കും. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങളിലെത്തണം.
എലിയെക്കൂടാതെ അണ്ണാന്‍, മരപ്പട്ടി, പട്ടി, പന്നി, കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങളും രോഗാണുവാഹകരാകാം. എലിമൂത്രം കലര്‍ന്ന ജലം തിളപ്പിച്ചാറാതെ കുടിക്കുക, എലിമൂത്രം വീണ ആഹാരം കഴിക്കുക എന്നിവയിലൂടെയും എലിപ്പനി പിടിപെടും. കിണറുകള്‍, ടാങ്കുകള്‍ തുടങ്ങിയവ എലി കയറാതെ അടച്ചു സൂക്ഷിക്കണമെന്നും ഡിഎംഒ അറിയിച്ചു.
(പിഎന്‍പി 1522/18)
- Log in to post comments