Skip to main content

ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് സെലക്ഷൻ ട്രയൽസ്

കാസർകോട് ജില്ലാ സിവിൽ സർവീസ് ടൂർണമെന്റ് സെലക്ഷൻ ട്രയൽസ് ഒക്ടോബർ 11,12 തീയതികളിലായി രാവിലെ 10 മുതൽ  ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. പങ്കെടുക്കുന്നവർ പ്രവേശന ഫോം ഒക്ടോബർ അഞ്ചിനകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04994 255521,  9946049004.
 തീയതി, കായിക ഇനം, സ്ഥലം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു:
ഒക്ടോബർ 11: അത്ലറ്റിക്സ്- കാസർകോട് മുൻസിപ്പൽ സ്റ്റേഡിയം, നീന്തൽ-തീർത്ഥങ്കര, ഷട്ടിൽ ബാഡ്മിന്റൺ: സിവിൽസ്റ്റേഷൻ ഷട്ടിൽ കോർട്ട്, ബാസ്‌ക്കറ്റ് ബോൾ: കാസർകോട് ഗവ.കോളേജ്, ലോൺ ടെന്നീസ്: നായന്മാർമൂല ടെന്നീസ് അക്കാദമി.
ഒക്ടോബർ 12: ടേബിൾ ടെന്നീസ്-ഉദയഗിരി ജില്ലാ സ്പോർട്സ് അക്കാദമി, ഫുട്ബോൾ: കാസർകോട് മുനിസിപ്പൽ സ്റ്റേഡിയം, വോളിബോൾ: ജില്ലാ സ്പോർട്സ് അക്കാദമി ഉദയഗിരി, കബഡി (പുരുഷവനിത)-ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, പവർലിഫ്റ്റിങ്ങ്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, ഗുസ്തി (പുരുഷ, വനിത): ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, വെയ്റ്റ് ലിഫ്റ്റിങ്ങ് ആന്റ്റ് ബെസ്റ്റ് ഫിസിക്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, ക്രിക്കറ്റ്: കാസർകോട് ഗവ.കോളേജ്, ചെസ്സ്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി.

date