Skip to main content

മുന്‍ഗണനാ കാര്‍ഡ് വിതരണം ഉദ്ഘാടനം 29ന്

അനര്‍ഹര്‍ കൈവശം വച്ചിരുന്നതും സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരികെ ഏല്‍പ്പിക്കപ്പെട്ടതുമായ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സെപ്തംബര്‍ 29 രാവിലെ 11ന് നിര്‍വഹിക്കും. പാളയം മഹാത്മാ അയ്യന്‍കാളി ഹാളിലാണ് പരിപാടി.  

 

നിലവില്‍ ഇത്തരത്തിലുള്ള 1,20,000ത്തോളം കാര്‍ഡുകളാണ് സര്‍ക്കാരിലേക്ക് തിരികെ ലഭിച്ചത്. ഭക്ഷ്യ, പൊതുവിതരണ വകുപ്പുമന്ത്രി ജി.ഐര്‍ അനില്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ശശി തരൂര്‍ എം.പി, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍, ഭക്ഷ്യ- പൊതുവിതരണ സെക്രട്ടറി ടിക്കാറാം മീണ, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി.സജിത് ബാബു തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുക്കും.

date