Post Category
പഞ്ചായത്ത്തല ഇന്റർ സെക്ടർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം
ജില്ലയിൽ കോവിഡ്-19 വാക്സിനേഷൻ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത്തല ഇന്റർ സെക്ടർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ചേരുന്നു. സെപ്റ്റംബർ 29 ന് രാവിലെ 11 ന് മധൂർ, മഞ്ചേശ്വരം, ഉച്ചയ്ക്ക് 2.30 ന് പുത്തിഗെ, ചെങ്കള എന്നീ ഗ്രാമപഞ്ചായത്തുകളിൽ യോഗം നടക്കും. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ, ആരോഗ്യം, ഹോമിയോ, ആയുർവേദം മെഡിക്കൽ ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറി, എസ്.ഐ, സെക്ടറൽ മജിസ്ട്രേറ്റ്, എച്ച്.ഐ, പി.എച്ച്.ഐ, കുടുംബശ്രീ പ്രതിനിധികൾ, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
date
- Log in to post comments