എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരിക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
കട്ടപ്പന നഗരസഭയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരിക്ഷയില്‍ ഫുള്‍ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളെ ആദരിച്ചുവെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ അറിയിച്ചു. നഗരസഭ പരിധിയിലെ 240 ഓളം വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് മാര്‍ക്ക് നേടി തുടര്‍ പഠനത്തിന് അര്‍ഹരായി. ഈ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന ചടങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എം.പി വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാരം വിതരണം ചെയ്തു. യോഗത്തിന് നഗരസഭ ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായ ബിജു സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയര്മാന് മുഖ്യപ്രഭാക്ഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബേബി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മനോജ് മുരളി, പൊതുമാരത്ത് സ്റ്റാന്റിംഗ് ചെയര്മാന് സിബി പാറപ്പായില്‍, ആരോഗ്യകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ഏലിയാമ്മ കുര്യാക്കോസ്, കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, സിജോമോന്‍, രാജന് കാലാച്ചിറ, പ്രശാന്ത് രാജു, ജോണ്‍ പുരയിടം, ബീന ടോമി, ബീന സിബി, സജിമോള്‍ ഷാജി, ഐബിമോള്‍, ധന്യ അനില്‍, നിഷ പി.എം, ലീലാമ്മ ബേബി, ജെസ്സി ബെന്നി, സോണിയ ജെയ്ബി എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു.
- Log in to post comments