Skip to main content

സെല്‍ഫ് ഡിഫന്‍സ് പരിശീലനം

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 9-ാം തരത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആര്‍.എം.എസ്.എ സ്വയംപ്രതിരോധ പരിശീലനം നല്‍കുന്നു.പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 16)  രാവിലെ 10.00 മണിക്ക് മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറം എം.എല്‍.എ പി.ഉബൈദുള്ള ചടങ്ങില്‍ പങ്കെടുക്കും. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കായിക പ്രകടനങ്ങള്‍ നടത്തും.

 

date