Post Category
നൈപുണ്യ പഠനത്തിലൂടെ തൊഴിലുറപ്പാക്കാം
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ കൗശല്‍ വികാസ് യോജനയുടെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമ പഞ്ചായത്ത് അതിര്‍ത്തികളില്‍ താമസിക്കുന്ന പ്രതിവര്‍ഷം 50,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഓട്ടോമൊബൈല്‍ (ടു ആന്‍ഡ് ത്രീ വീലര്‍), ഓട്ടോമോട്ടീവ് സെയില്‍സ്, ഓട്ടോമോട്ടീവ് സര്‍വ്വീസിങ് (ഫോര്‍വീലര്‍), കുക്ക് (ജനറല്‍), ആയുര്‍വൈദ സ്പാ തെറാപ്പി എന്നീ കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ 1030ന് നിലമ്പൂരിലുള്ള ജെ.എസ്.എസ് ഓഫീസില്‍ എത്തണം. ഫോണ്‍ 04931 221979, 8304935854, 9746938700.
date
- Log in to post comments