പ്രവേശനോത്സവം 2018 ജില്ലാതല ഉദ്ഘാടനം
എസ്.എസ്.എമലപ്പുറം ജില്ലാതലപ്രവേശനോത്സവം എടപ്പാള്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള തവനൂര്‍ കെ.എം.ജി.യു.പി.സ്‌കൂളില്‍ നടന്നു. ഉത്സവഛായ നിറഞ്ഞ അന്തരീക്ഷത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ രക്ഷിതാക്കളും, അധ്യാപകരും, നാട്ടുകാരും, കുട്ടികളും ഉള്‍പ്പെടെതവനൂര്‍ ഗ്രാമത്തിന്റെ നിറ സാന്നിധ്യംഉണ്‍ണ്‍ായിരുന്നു. വാദ്യഘോഷങ്ങളോടെയാണ് പുത്തന്‍ കുരുന്നുകളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്.
'അക്കാദമിക മികവ്; വിദ്യാലയ മികവ്'എന്ന ഈ വര്‍ഷത്തെ ആപ്തവാക്യം അന്വര്‍ത്ഥമാക്കുന്നതരത്തിലുള്ള പരിപാടികളാണ് ഉദ്ഘാടന ചടങ്ങില്‍ നടന്നത്. വിഭവവിനിയോഗത്തിന്റെ പ്രാധാന്യവും അതിജീവനത്തിന്റെ സന്ദേശവും ഉള്‍ക്കൊള്ളുന്ന കുട്ടികളുടെ അവതരണവും ഉണ്‍ണ്‍ായിരുന്നു. പൂര്‍ണ്ണമായും ഹരിതപ്രോട്ടോക്കോള്‍ പാലിച്ചുകൊണ്‍ണ്‍ാണ് ചടങ്ങുകള്‍ നടന്നത്. എല്ലാ കുട്ടികള്‍ക്കും കൃഷിവകുപ്പിന്റെ വക ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു. സ്‌കൂളിന്റെ അക്കാദമിക കലണ്‍ര്‍ പ്രകാശനം, വിത്ത് പേന വിതരണവും നടന്നു. ഹരിതോത്സവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല തനതായി നടത്തുന്ന പരിപാടിയായ ''കൊള്ളാമീമഴ''യുടെ മൊഡ്യൂള്‍ പ്രകാശനം നടന്നു. സ്‌കൂളില്‍ നടക്കുന്ന സംഗീത ക്ലാസിന്റെ ഉദ്ഘാടനം, നാടകവേദിയുടെ ഉദ്ഘാടനം എന്നിവ ഉണ്‍ണ്‍ായിരുന്നു. സ്‌കൂള്‍ ക്ലാസ്‌റൂം ശീതികരിക്കുന്നതിന് വേണ്‍ണ്‍ി ഒരു എ.സി. ബിന്ദു എസ്‌ന് (ഹെഡ്മിസ്ട്രസ്സിന്) കൈമാറി ഉച്ചയ്ക്ക്‌ശേഷം രക്ഷാകര്‍തൃബോധവത്കരണം, ജൈവകൃഷി എന്ത്, എങ്ങനെ? എന്നീ വിഷയങ്ങളിലും ക്ലാസ് നടന്നു.
പ്രവേശനോത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. തവനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ലക്ഷ്മി .കെ അധ്യക്ഷം വഹിച്ചു. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ നാസര്‍ .എന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ: എം.ബി.ഫൈസല്‍, സജിത എ.ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.വി.വേലായുധന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് നസീറ, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു കെ.വി, വാര്‍ഡ് മെമ്പര്‍മാരായ അസൈനാര്‍ ഹാജി, ശിവദാസന്‍ ടി.വി, ശശിപ്രഭ ഡി.ഡി.ഇ ഇന്‍ ചാര്‍ജ്ജ്, അബ്ദുള്‍ ഗഫൂര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍,രത്‌നാകരന്‍ .ടി, ആര്‍.എം.എസ്.എ - എ.പി.ഒ,സുനില്‍ അലക്‌സ്, എടപ്പാള്‍ എ.ഇ.ഒ, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി.എസ് മുരളീധരന്‍, ടി.വി.മോഹനകൃഷ്ണന്‍ എന്നിവര്‍പങ്കെടുത്തു.
- Log in to post comments