Skip to main content

ഉത്സവാന്തരീക്ഷത്തില്‍ മങ്ങാട്ടുമുറിയില്‍ പ്രവേശനോത്സവം

മാനേജര്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ ഏറ്റെടുത്ത മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവം അക്ഷരരാര്‍ഥത്തില്‍ ഉത്സവമായി. പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത്തല പ്രവേശനോത്സവം സ്‌കൂളില്‍ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനീറ വഹാബ് ഉല്‍ഘാടനം ചെയ്തു. സ്ഥിര സമിതി ചെയര്‍പേഴ്‌സന്‍ റുബീന ഹസ്സന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.ഉമ്മര്‍, സ്ഥിര സമിതി ചെയര്‍പേഴ്‌സന്‍ കെ.ടി. സുഹറ, പി.ടി. എ പ്രസിഡന്റ് എ. ശ്രീധരന്‍, ഹെഡ്മാസ്റ്റര്‍ എ. കെ.രമേഷ് എന്നിവര്‍ സംസാരിച്ചു. പുതുതായി സ്‌കൂളിലെത്തിയ 33 പേര്‍ക്ക് ഗ്രാമപഞ്ചായത് പ്രസിഡന്റ് ഉപഹാരം നല്‍കി.  
നഷ്ടത്തിന്റെ കണക്ക് പറഞ്ഞ് 2016 ജൂണ്‍ ഏഴിനാണു മാനേജര്‍ സ്‌കൂള്‍ അടച്ചു പൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്‍ു വര്‍ഷവും വാടക കെട്ടിടത്തിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചത്.കഴിഞ്ഞ വര്‍ഷം 61 കുട്ടികളുായിരുന്ന സ്‌കൂളില്‍ ഈ വര്‍ഷം 75 പേരുണ്‍്.

 

date