Skip to main content

എം.ആര്‍ പ്രതിരോധ യജ്ഞത്തില്‍ ലീഗല്‍ സര്‍വീസസ് അതോററ്റിയും കൈകോര്‍ക്കുന്നു

ജില്ലയില്‍ നടപ്പിലാക്കുന്ന എം.ആര്‍ പ്രതിരോധ യജ്ഞത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും പങ്കാളികളാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. ദേശീയതലത്തില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് നേതൃത്വവും പ്രചോദനവും നല്‍കുന്നതിന്റെ ഭാഗമായാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എം.ആര്‍ പരിപാടിക്ക് മുന്‍കൈ എടുക്കുന്നത്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ബ്ലോക്ക്തല മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ക്കായി ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 17-ന് മൂന്ന് മണിക്ക്  മലപ്പുറം ടൗണ്‍ഹാളില്‍  നടത്തുന്ന സെമിനാര്‍ ജില്ലാ ജഡ്ജി ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

date