Skip to main content

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള 2018-19 അധ്യയന വർഷത്തെ പ്രീമെട്രിക് ഐ ടി ഐ തല വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോറങ്ങൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും പ്രാദേശിക മത്സ്യഭവനുകളിലും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം കൂടി ഹാജരാക്കണം.    അപേക്ഷയിൽ സ്‌കൂളിന്റെ ഡി ഡി ഒ കോഡ്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം.  സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷകൾ ബന്ധപ്പെട്ട സ്ഥാപന മേധാവിയുടെയും അൺ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ അപേക്ഷകൾ ഇ ഇ ഒ/ഡി ഇ ഒ യുടെയും ശുപാർശയോടുകൂടി സമർപ്പിക്കണം.  ഫോൺ: 0497 2731081.

 

date