Skip to main content

ടെയ്‌ലറിങ്ങ് പരിശീലനം

കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിൽ മരയ്ക്കാർകണ്ടിയിലെ പവർലൂം സർവീസെന്ററിൽ ഡ്രെസ് ഡിസൈനിംഗ്/തയ്യൽ പരിശീലനം കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ടു മാസത്തെ പരിശീലനത്തിന് 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ശനി, ഞായർ ഒഴികെയുള്ള പ്രവൃത്തി ദിവസങ്ങളിൽ പവർലൂം സെന്ററിൽ ആധാർകാർഡിന്റെയും എസ് എസ് എൽ സി ബുക്കിന്റെയും പതിപ്പും 1500 രൂപ ഫീസും, പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം.  ഫോൺ: 0497 2734950.

 

date