Skip to main content

ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു 

കേരള വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ  സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ  വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ പരമാവധി 40 പേർ അടങ്ങുന്ന പഠന സംഘങ്ങൾക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു.   പങ്കെടുക്കുന്ന വിദ്യാലയങ്ങൾ ക്യാമ്പിലേക്കും തിരിച്ചും ഉള്ള യാത്രാ ചെലവ് സ്വന്തം വഹിക്കേണ്ടതാണ്. ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം  കേന്ദ്രങ്ങളിൽ നൽകും. വിദ്യാർത്ഥികളായ പഠനാംഗങ്ങൾക്ക് സർട്ടിഫിക്കറ്റും  ലഭിക്കും.

ഏകദിന പഠന ക്യാമ്പ് അനുവദിക്കുന്നതിൽ സർക്കാർ/ എയ്ഡഡ് വിദ്യാലങ്ങൾ/ ഫോറസ്ട്രി ക്ലബ്ബ്/ ഇക്കോ ക്ലബ്ബ്/ നാച്ച്വർ ക്ലബ്ബ്/ ഇ.ഡി.സി/ എൽ.ജി.സി/എൻ.സി.സി/   എൻ.എസ്.എ/ എസ്.പി.സി/ ഭൂമിത്ര സേന/ സ്‌കൗട്ട്‌സ്&ഗൈഡ്‌സ്/ ഊർജ്ജ ക്ലബ്ബ്/ ആരോഗ്യക്ലബ്ബ്  മുതലായ വിഭാഗങ്ങൾക് മുൻഗണന ലഭിക്കും.  നിർദ്ദിഷ്ട ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ അസി.ഫോറസ്റ്റ് കൺസർവേറ്റർ,  സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡിവിഷൻ, വനശ്രീ മാത്തോട്ടം, പോസ്റ്റ് അരക്കിണർ, കോഴിക്കോട്- 673028 എന്ന വിലാസത്തിൽ  ജൂൺ 30 നകം ലഭിച്ചിക്കണം. ഫോൺ: 8547603870, 8547603871.

 

date