Skip to main content

ജനറൽ നഴ്‌സിംഗിന് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്‌കൂളിലേക്കും കൊല്ലം ആശ്രാമത്ത്  പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികജാതി വർഗക്കാർക്കുള്ള നഴ്‌സിംഗ് സ്‌കൂളിലേക്കും ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ എടുത്ത് പ്ലസ് ടു തത്തുല്യപരീക്ഷ 40 ശതമാനം മാർക്കോടെ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് പാസ്സ് മാർക്ക് മതി. സയൻസ് വിഷയം പഠിച്ചവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷകർ 2018 ഡിസംബർ 31 ന് 17 വയസ്സ് കുറയുവാനോ 27 വയസ്സ് കൂടുവാനോ പാടില്ല. പിന്നോർക്ക സമുദായക്കാർക്ക് 3 വർഷവും പട്ടികജാതി പട്ടികജാതി വർഗക്കാർക്ക് 5 വർഷവും പ്രായപരിധി ഇളവ് ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhsherala.gov.in)ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം  പട്ടികജാതി പട്ടികജാതി വർഗത്തിൽപെട്ടവർ അപേക്ഷ ഫീസായി 75 രൂപയും മറ്റ് വിഭാഗത്തിൽപ്പെട്ടവർ 250 രൂപയും 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച ചലാൻ സഹിതം അതാത് ജില്ലയിലുള്ള ഗവ : നഴ്‌സിംഗ് സ്‌കൂളിൽ സമർപ്പിക്കണം.  പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 വൈകു: 5 മണി.

date