കേര സുരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതി
തെങ്ങുകയറ്റത്തൊഴിലാളികള്‍ക്ക് നാളികേര വികസന ബോര്‍ഡും ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും സംയുക്തമായി കേര സുരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിച്ചു. പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്ന തെങ്ങുകയറ്റക്കാര്‍ക്കു രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടമോ, നീര ടെക്‌നീഷ്യന്‍ പരിശീലനമോ പൂര്‍ത്തിയാക്കിയവര്‍ക്ക് ആദ്യവര്‍ഷം ഇന്‍ഷൂറന്‍സ് പ്രീമിയം സൗജന്യമായിരിക്കും. പരമ്പരാഗത തെങ്ങുകയറ്റത്തൊഴിലാളികള്‍ക്ക് 23 രൂപ പ്രീമിയം അടച്ചു ഗുണഭോക്താവാകാം.
തെങ്ങുകയറ്റത്തൊഴിലാളിയാണെന്ന് ഗ്രാമ/ബ്‌ളോക്ക്/ജില്ലാ പഞ്ചായത്ത് പ്രസിഡന്റോ കൃഷി ഓഫീസറോ സാക്ഷ്യപ്പെടുത്തി ഗുണഭോക്താവിന്റെ ഫോണ്‍ നമ്പറടക്കം ഉള്‍പ്പെടുത്തി അപേക്ഷിക്കേണ്ടതാണ്. പ്രീമിയം തുകയായ 23 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേര ഭവന്‍, എസ്.ആര്‍.വി. റോഡ്, കൊച്ചി-682011 എന്ന മേല്‍വിലാസത്തിലാണ് അപേക്ഷ ലഭിക്കേണ്ടത്. തെങ്ങുകയറ്റത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ മുഴുവന്‍ തെങ്ങുകയറ്റത്തൊഴിലാളികളും അംഗമാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.
- Log in to post comments