Skip to main content

മഴക്കെടുതി: 93.79 ലക്ഷം രൂപയുടെ കൃഷിനാശം

    കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 93.79 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷൈല ജോസഫിന്‍റെ റിപ്പോര്‍ട്ട്. അയിരൂര്‍, റാന്നി, അങ്ങാടി, റാന്നി പെരുനാട്, ഇരവിപേരൂര്‍, ചിറ്റാര്‍, മലയാലപ്പുഴ, റാന്നി പഴവങ്ങാടി, കവിയൂര്‍, കുറ്റൂര്‍, കോയിപ്രം, പുറമറ്റം, പെരിങ്ങര, അരുവാപ്പുലം, കോട്ടാങ്ങല്‍ പഞ്ചായത്തുകളിലെ 45.79 ഹെക്ടര്‍ സ്ഥലത്തുള്ള കൃഷിനാശമാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്. മറ്റ് സ്ഥലങ്ങളിലെ കൃഷിനാശത്തിന്‍റെ വിവരം ശേഖരിച്ചുവരുന്നു. പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച 186 പേര്‍ വിവിധ താലൂക്കുകളിലെ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജ്, തിരുവല്ല താലൂക്കിലെ കോയിപ്രം, കുറ്റൂര്‍, കുറ്റപ്പുഴ, നെടുമ്പ്രം വില്ലേജുകള്‍, കോഴഞ്ചേരി താലൂക്കിലെ കിടങ്ങന്നൂ ര്‍ വില്ലേജ് എന്നിവിടങ്ങളില്‍ ഓരോ ക്യാമ്പുകളും തിരുവല്ല താലൂക്കിലെ തോട്ടപ്പുഴശേരി വില്ലേജ് പരിധിയില്‍ രണ്ട് ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു.         
                                                 (പിഎന്‍പി 1530/18)

date