കിര്‍ത്താഡ്‌സില്‍ താല്‍കാലിക നിയമനം
കോഴിക്കോട് ആസ്ഥാനമായുള്ള കിര്‍ത്താഡ്‌സ് (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ്) വകുപ്പിലേക്ക് കേന്ദ്രധനസഹായത്തോടെ നടത്തുന്ന വിവിധ പദ്ധതികള്‍ക്കായി പ്രോജക്ട് ഫെലോ, റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് താല്‍കാലിക നിയമനത്തിന് നിശ്ചിതയോഗ്യതയുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, സമുദായം, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെ അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കീര്‍ത്താഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് - 673017 എന്ന വിലാസത്തില്‍ ഈ മാസം 23 വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. കവറിനു പുറത്ത് തസ്തികയുടെ പേര് രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ 29 ന് നടത്തും. ഫോണ്‍ : 0495-2356805.
- Log in to post comments