Skip to main content

പ്രീ റിക്രൂട്ട്‌മെന്റ് പരിശീലനം

വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ സര്‍ക്കാര്‍ അംഗീകൃത സെക്യുരിറ്റി ജോലികള്‍ ലഭിക്കുന്നതിന് യുവതീയുവാക്കള്‍ക്ക് പ്രീ- റിക്രൂട്ട്‌മെന്റ് പരിശീലനം നല്‍കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ദാരിദ്യരേഖക്ക് താഴെയുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം . അപേക്ഷകര്‍ 8-ാംക്ലാസ് പാസായതും 17നും 45 നുമിടയില്‍ പ്രായമുള്ളവരും 2 മാസക്കാലം കാമ്പസില്‍ താമസിച്ചു പരിശീലനം നടത്താന്‍ തയ്യാറുള്ളവരുമായിരിക്കണം . ജാതി സര്‍ട്ടിഫിക്കറ്റ് , വരുമാന സര്‍ട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 27 നു മുമ്പായി അപേക്ഷ നല്‍കണം . അപേക്ഷകര്‍ വേങ്ങര , എടരിക്കോട് , എ ആര്‍ നഗര്‍ , കണ്ണമംഗലം , ഊരകം, പറപ്പൂര്‍ ,  തെന്നല എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടവരായിരിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക .

 

date