Skip to main content

രക്തദാനം; പുരസ്‌കാരം നല്‍കി

ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ഭാഗമായി രക്തദാന രംഗത്ത് സജീമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ആദരിച്ചു. ഒരു വര്‍ഷ കാലയളവില്‍ കൂടുതല്‍ ആളുകളെ രക്തദാനത്തിന് എത്തിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കാണ് ഒന്നാം സ്ഥാനം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയില്‍ നിന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ബ്ലഡ് ഡോണേഴ്സ് കേരള രണ്ടാം സ്ഥാനവും സേവാഭാരതി മൂന്നാം സ്ഥാനവും നേടി.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്‌സല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ നാരായണ നായ്ക്, ഡി പി എം ഡോ പി കെ അനില്‍കുമാര്‍, ഡോ ബി അശ്വിന്‍, ഡി വൈ എഫ് ഐ നേതാക്കളായ പി പി ഷാജിര്‍, മനു തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date