Post Category
കാലവര്‍ഷം : രണ്ടു വീടുകള്‍ തകര്‍ന്നു
ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും രണ്ട് വീടുകള്‍ തകര്‍ന്നു. ചാവക്കാട് താലൂക്ക് പൂക്കോട് വില്ലേജില്‍ പെരിങ്ങാടന്‍ ശങ്കരന്‍ മകന്‍ മനോജിന്‍െ്‌റ വീടിനുമുകളില്‍ തെങ്ങുവീണ് വീട് ഭാഗികമായി തകര്‍ന്നു. 75000 രൂപയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യുന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചാലക്കുടി താലൂക്ക് കുറ്റിച്ചിറ വില്ലേജ് ഞാറ്റുവെട്ടി സുകുമാരന്‍ ഭാര്യ രാധയുടെ വീടിനുമുകളില്‍ പ്ലാവ് വീണ് വീട് ഭാഗികമായി തകര്‍ന്നു. മഴ ശക്തിപ്പെട്ടതോടെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പീച്ചി ഡാമില്‍ 68.32 മീറ്ററും ചിമ്മിനി ഡാമില്‍ 53.23 മീറ്ററും വാഴാനിയില്‍ 50.41 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്.
date
- Log in to post comments