Skip to main content

ചികിത്സാധനസഹായത്തിന് ശുപാര്‍ശ

കാരുണ്യ ബെനവലന്റ് ഫണ്ട് വഴി ചികിത്സാ ധനസഹായത്തിന് അര്‍ഹരായ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ജില്ലാ തല യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 159 പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 44 പേര്‍ക്കും ധനസഹായത്തിനായി ശുപാര്‍ശ ചെയ്തു. യോഗത്തില്‍ ഡെപ്യൂട്ടി ഡിഎംഒ കെ. ബിന്ദുതോമസ്, ഡോ. വി.ആര്‍. അജിത്കുമാര്‍, ജില്ലാ ലോട്ടറി ഓഫീസര്‍ കെ.എസ്.ഗോപി എന്നിവര്‍ പങ്കെടുത്തു.  
 

date