Post Category
ബോധവല്‍ക്കരണ ക്ലാസ്സ്
സാമൂഹ്യനീതി റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ വൃദ്ധജനക്ഷേമ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കായി സംഘടിപ്പിച്ച ക്ലാസ്സ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സബ് കളക്ടര്‍ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ നിയമസഹായ വേദിയിലെ അഭിഭാഷകന്‍ സോജന്‍ ജോബ് ക്ലാസ്സെടുത്തു. വൃദ്ധജനക്ഷേമം ഒരു സാമൂഹിക കടമയായി മാറിയ പശ്ചാത്തലത്തില്‍ അവരെ സംരക്ഷിക്കേണ്ടതിന്റെ നിയമവശങ്ങള്‍ നിയമപാലകരെ ബോധിപ്പിക്കുകയാണ് ക്ലാസ്സിന്റെ ലക്ഷ്യം. എസ് സാഹിറാബീവി സ്വാഗതവും സജന സി നാരായണന്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments