Skip to main content

കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്   

 പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലെ കണ്ണൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്. എസ്.എസ്.എല്‍.സി/ടി.എച്ച്.എല്‍.സി, കംപ്യൂട്ടര്‍ ട്രേഡില്‍ എന്‍.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.സി/പി.ജി.ഡി.സി.എ എന്നിവയിലേതിലെങ്കിലും ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 25ന് 11 മണി മുതല്‍ 1 മണി വരെ കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700357, 0460 2203020. 

 

date