Skip to main content
Natural Calamity

 മണ്ണിടിച്ചില്‍

പുത്തൂര്‍ കൈനൂര്‍ വില്ലേജ് ഏഴാംകല്ലില്‍ മണ്ണിടിഞ്ഞ് 2 വീടുകള്‍ അപകടാവസ്ഥയില്‍. കളപുരയ്ക്കല്‍ മനോജ്, മുട്ടങ്കുല്‍ ജിമ്മി എന്നിവരുടെ വീടുകളാണ് തകര്‍ച്ച ഭീഷണി നേരിടുന്നത്. വീടിന് പുറക് വശത്തെ ഉയര്‍ന്ന ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ് മണ്ണും പാറക്കല്ലുകളും വീടിനോട് മുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ബാബു സേവ്യര്‍, കൈനൂര്‍ വില്ലേജിന്റെ ചുമതലയുളള വില്ലേജ് ഓഫീസര്‍ സി എന്‍ സിമി എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. 

date