ആറډുള മണ്ഡലത്തെ തരിശുരഹിതമാക്കാന്‍ സമഗ്ര പദ്ധതി നടപ്പാക്കും - വീണാജോര്‍ജ് എംഎല്‍എ
ആറډുള നിയോജകമണ്ഡലത്തില്‍പ്പെട്ട പഞ്ചായത്തുകളിലെ തരിശുനിലങ്ങള്‍ പൂര്‍ണമായി കൃഷി ചെയ്യുന്നതിനും ഈ പഞ്ചായത്തുകളെ സമ്പൂര്‍ണ മാലിന്യരഹിതമാക്കുന്നതിനും സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആറډുള മണ്ഡലത്തിലെ തദ്ദേശഭരണ ഭാരവാഹികളുടെയും കൃഷി ഓഫീസര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഇലന്തൂര്‍, ഓമല്ലൂര്‍, കോയിപ്രം, മെഴുവേലി, കോഴഞ്ചേരി, തോട്ടപ്പുഴശേരി, മല്ലപ്പുഴശേരി, ഇരവിപേരൂര്‍, നാരങ്ങാനം, ആറډുള, കുളനട എന്നീ ഗ്രാമപഞ്ചായത്തുകളിലും പത്തനംതിട്ട നഗരസഭയിലുമാണ് ഇതിനായുള്ള പദ്ധതി നടപ്പാക്കുന്നത്. തരിശുരഹിത പഞ്ചായത്തുകള്‍ എന്ന ആശയത്തിന് ശക്തമായ പ്രചരണം നല്‍കി ഇതിനെ ഒരു അജണ്ടയായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണം. സര്‍ക്കാര്‍ തലത്തില്‍ ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കും. നെല്‍വയലുകള്‍ തരിശുകിടന്നാല്‍ അത് ഏറ്റെടുത്ത് കൃഷിയിറക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ അധികാരം നല്‍കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കുന്നതിന് പഞ്ചായത്തുകള്‍ക്ക് നിയമതടസമില്ല. ഇക്കാര്യത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഭൂവുടമകളുമായി ധാരണയിലെത്തി തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതിനുള്ള സമഗ്ര നടപടികളുമായി മുന്നോട്ടുവരണമെന്നും എംഎല്‍എ പറഞ്ഞു.
ആറډുള മണ്ഡലത്തില്‍ 1495 ഹെക്ടര്‍ തരിശുപാടങ്ങളാണുള്ളത്. ഇതില്‍ 530ഓളം ഹെക്ടറിലാണ് ഇപ്പോള്‍ കൃഷിയുള്ളത്. ബാക്കിയുള്ള 965 ഹെക്ടര്‍ തരിശുപാടങ്ങളില്‍ 177 ഹെക്റില്‍ ഈ വര്‍ഷം കൃഷിയിറക്കുന്നതിന് കഴിയും. 788 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കേണ്ടത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ ആഭിമു ഖ്യത്തില്‍ ജലസേചന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുന്നതിനും നിലവില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും തീരുമാനമായി. നബാര്‍ഡിന്‍റെ ഫണ്ട് ഉപയോഗിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്താവുന്ന സ്ഥലങ്ങളില്‍ അതിനുവേണ്ട ശുപാര്‍ശകള്‍ തയാറാക്കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗോപാലകൃഷ്ണക്കുറുപ്പ്, ലതാ വിക്രമന്‍, സാംസണ്‍ തെക്കേതില്‍, ഗീതാവിജയന്‍, പ്രകാശ് കുമാര്‍, കലാഅജിത്ത്, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എം.ശോശാമ്മ, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ എ.ഡി.ഷീല, ബോബിജോര്‍ജ്, ബ്ലസി മറിയം ജോണ്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, കൃഷി ഓഫീസര്‍മാര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (പിഎന്‍പി 1532/18)
- Log in to post comments