എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശന നടപടികളുടെ (KEAM 2021) ഓപ്ഷന് ഹെല്പ് ഡെസ്കായ'ജാലകം 2021'06 10 2021 മുതല്‍ പ്രവര്‍ത്തിക്കും
ഈ വര്‍ഷത്തെ എഞ്ചിനീയറിംഗ്/ മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശന നടപടികളുടെ (KEAM 2021) ഓപ്ഷന് ഹെല്പ ്ഡെസ്ക്കായി ('ജാലകം 2021') കേരള സര്‍ക്കാര്‍ സ്ഥാപായ ഐ.എച്ച്.ആര്.ഡി-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിനെയും എന്‍ട്രന്‍സ ്പരീക്ഷ കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകരുടെ സൗകര്യം പരിഗണിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി കോളേജിന്റെ സഹായത്തോടെ താഴെപ്പറയുന്ന സ്ഥലങ്ങളിലും ഓണ്‍ലൈനായും ഹെല്പ് ഡെസ്ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
1. കോളേജ് ഓഫ ്എഞ്ചിനീയറിംഗ് കല്ലൂപ്പാറ
2. വൈ .എം .സി. എ , തിരുവല്ല
3. അനു ഫുട്ട് വെയര്‍ ( െ്രെപവറ്റ് ബസ്സ്റ്റാന്‍ഡ് ) മല്ലപ്പള്ളി
എഞ്ചിനീയറിംഗ്/മെഡിക്കല്‍ അനുബന്ധ കോഴ്സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഓപ്ഷന് രജിസ്ട്രേഷന് സൗകര്യങ്ങളും പൂര്‍ണ്ണമായും സൗജന്യമായി ഹെല്പ ്ഡെസ്ക്കുകളില് ലഭ്യമാണ്. പ്രസ്തുത സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ താത്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ www.cek.a-c.in എന്ന വെബ്സൈറ്റില്‍ നിന്നോ 9447778145, 8547005034, 9447402630, 0469 2677890 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടോ അറിയാവുന്നതാണ്.
ഓണ്‍ലൈന്‍ ഹെല്പ് ഡെസ്ക് നമ്പര്‍: 9447699719, 9447402630
കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക ്അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ക്ക് കോളേജില്‍ ലഭ്യമായ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍(ഇസി) , ഇലക്ട്രിക്കല്‍&ഇലക്ട്രോണിക്സ്(ഇഇ)എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റിലേക്കും കമ്പ്യൂട്ടര്‍ സയന്‍സ്(സി എസ്), കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി (സി വൈ)എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും, ഓപ്ഷന് നല്‍കാവുന്നതാണ്. മെറിറ്റ് സീറ്റിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും അലോട്ട്മെന്റ് നടത്തുന്നത് എന്‍ട്രന്‍സ് പരീക്ഷ കമ്മീഷണര്‍ ആണ്.
- Log in to post comments