Post Category
കാലവര്‍ഷം: ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലുള്ള ശബരിമല യാത്ര പൂര്‍ണമായി ഒഴിവാക്കണം. തീര്‍ഥാടകര്‍ വൃക്ഷങ്ങളുടെ ചുവട്ടിലും മലഞ്ചരിവുകളിലും വിശ്രമിക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും ഒഴിവാക്കണം. പമ്പാ നദിയില്‍ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുമെന്നതിനാല്‍ നദിയില്‍ ഇറങ്ങുന്ന തീര്‍ഥാടകര്‍ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ ഉടന്‍ അറിയിക്കണം. ഫോണ്‍: 0468 2322515, 2222515.
(പിഎന്‍പി 1533/18)
date
- Log in to post comments