Skip to main content

ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി

    വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്‍റെയും  പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തില്‍ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്ക്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസിമോള്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ജ്യോതി വേണുഗോപാല്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍.സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. തൊഴിലുറപ്പ് ജോലിക്കാര്‍ പാടശേഖരസമിതി അംഗങ്ങള്‍, ഹരിത കര്‍മസേനാംഗങ്ങള്‍ എന്നിവര്‍ക്കായാണ് ക്ലാസ് നടത്തിയത്. 
                                            (പിഎന്‍പി 1536/18)

date